ബുറൈദ: സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തീകരിച്ച സക്കീർ പത്തറയെ ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റി ആദരിച്ചു.
സജി ജോബ് തോമസ് കോട്ടയം ഉപഹാരം കൈമാറി. ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കാപ്പാട് പൊന്നാടയണിയിച്ചു. പി.പി.എം അശ്റഫ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു വളക്കര പാടം. ജോയിൻ സെക്രട്ടറി മുഹമ്മദ് അലി, സനോജ് പത്തിരിയാൽ, സക്കീർ കുറ്റിപ്പുറം, അനസ് തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും ട്രഷറർ അസീസ് കണ്ണൂർ നന്ദിയും പറഞ്ഞു.
![]()
