ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചു. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന് ജോയി (27) യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യുവിനെ (നെവിന്-34) ആണ് ശിക്ഷിച്ചത്.
ഫ്ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാര്‍ കയറ്റിയും കൊന്നെന്നാണ് കേസ്.മെറിന് ചെയ്തിരുന്ന കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു സംഭവം. ഫിലിപ്പ് മാത്യു കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വധശിക്ഷയില്‍നിന്ന് ഒഴിവായി. ഏകമകള്‍ നോറ മെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.
![]()
