തിരുവനന്തപുരം: സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി സർക്കാർ ആപ്പും വെബ്സൈറ്റും നിലവിൽ വരുന്നു. ‘എന്റെ ഷോ’ എന്ന പേരിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.എഫ്.ഡി.സിയുടെ 16 തിയേറ്ററുകളിലാണ് ആദ്യഘട്ടത്തിൽ എന്റെ ഷോ വഴി ടിക്കറ്റ് വിതരണം ചെയ്തു തുടങ്ങിയത്.
എന്റെ ഷോയിൽ ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് അധികമായി നൽകേണ്ടത്. ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും എന്റെ ഷോ വഴി ടിക്കറ്റ് വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകൾ പണം വാങ്ങി സിനിമയുടെ പ്രചാരണത്തിൽ ഉൾപ്പെടെ സ്വാധീനം ചെലുത്തുന്നതായും ഒരു ടിക്കറ്റിന്മേൽ 25 രൂപ മുതൽ അധികമായി ഈടാക്കുന്നതായും പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാറിന്റെ പുതിയ തീരുമാനം
![]()
