ജിദ്ദ: ശിശുദിനത്തോടനുബന്ധിച്ചൂ പിജെസ്സ് നിറക്കൂട്ട് 2023 സീസൺ-3 ഡ്രോയിങ്ങ്,കളറിംഗ് മത്സരം അസീസിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തി.എണ്ണൂറിലധികം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ എഴുന്നൂറില്പരം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ ജിദ്ദയിലെ പ്രധാന സ്കൂളുകളിലെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം, വനിതകളും പങ്കെടുത്ത മത്സരം ജിദ്ധ പ്രവാസികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ്ങ് കമ്മറ്റി അംഗം ഡോ: മോഹനാദ് സലിം മത്സരം ബാലജന വിഭാഗം പ്രസിഡന്റ് ഡാൻ മനോജ് മാത്യുവിന് ഡ്രോയിംഗ് പേപ്പറും സർട്ടിഫിക്കറ്റും കൈമാറിക്കൊണ്ട് ഉത്ഘാടനം ചെയ്തു.മാനേജിങ് കമ്മറ്റി അംഗമായ ഡോ. ഹേമലത മഹാലിംഗം, വൈസ് പ്രിൻസിപ്പൽ ശ്രീമതി ഫറാഹ് മസൂദ്, അഡ്മിൻ മാനേജർ ഗസൻഫാർ മുംതാസ്, ഹെഡ് മിസ്ട്രസ്മാരായ റാഫാത് സയീദ്, ഗസാല അഹമ്മദ്, പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് ജോസഫ് വർഗീസ്, രക്ഷാധികാരി അലി റാവുത്തർ, പ്രോഗ്രാം കൺവീനർ മനോജ് മാത്യു, വനിതാ വിഭാഗം കൺവീനർ നിഷ ഷിബു എന്നിവർ യോഗത്തിൽ സംസാരിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ നടത്തിയ പരിപാടി എന്ന നിലയിൽ സംഘാടക മികവിനെ സ്കൂൾ ഭാരവാഹികൾ പ്രത്യേകം അഭിനന്ദനം അറിയിച്ചതിനൊപ്പം, മത്സരാർത്ഥികളുടെ ക്ലാസ്സുകളിൽ എല്ലാവരും സന്ദർശിക്കുകയും ചെയ്തു. പിജെസ്സ് വൈസ് പ്രെസിഡന്റുമാരായ സന്തോഷ് കെ നായർ, അയൂബ് ഖാൻ പന്തളം എന്നിവർ മുഖ്യാതിഥികളെ സ്വീകരിക്കുകയും, ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും, ബാലാജന വിഭാഗം കൺവീനർ സന്തോഷ് കെ. ജോൺ നന്ദിയും അറിയിച്ചു. പിജെസ് എക്സിക്യൂട്ടിവ് അംഗങ്ങളും, വനിതാ വിഭാഗം, ബാലജന വിഭാഗം അംഗങ്ങളും,പിജെസ് മെമ്പർമാരും ചടങ്ങുകൾ നിയന്ത്രിച്ചു.
![]()
