തിരുവനന്തപുരം:തലസ്ഥാനത്തെ രാത്രി ആഘോഷങ്ങൾക്ക് തുറന്നു നൽകിയ മാനവീയം വീഥിയിൽ കടുത്ത നിയന്ത്രണവുമായി പോലീസ്.
തുടർച്ചയായി അക്രമ സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് തീരുമാനം.രാത്രി 12 മണിക്ക് ശേഷം കലാപരിപാടികൾ അനുവദിക്കില്ല.പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും.നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം.ഒരു സമയം ഒന്നിൽ കൂടുതൽ കലാ പരിപാടികൾ അനുവദിക്കരുത്.പതിനൊന്നു മണിക്ക് ശേഷം ദ്രുതകർമ്മ സേനയെ വിന്യസിക്കും.ലഹരി ഉപയോഗം തടയാൻ എക്സൈസിന്റെ ഉൾപ്പടെ പരിശോധന. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
![]()
