കെ എസ് യു വിജയം ആഘോഷമാക്കി പാലക്കാട് ജില്ല ഒ ഐ സി സി.
റിയാദ് : പാലക്കാട് ജില്ലയിലെ കോളേജുകളിൽ കെ എസ് യു നേടിയ അട്ടിമറി വിജയം ആഘോഷമാക്കി റിയാദിലെ പാലക്കാട് ജില്ലാ ഒ ഐ സി സി.
റിയാദിലെ കോൺഗ്രസ്സ് പ്രവർത്തകരെ ക്ഷണിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടുമാണ് ജില്ലയിലെ യുവ തലമുറയുടെ വിജയം പ്രവാസ ഭൂമിയിൽ ആഘോഷിച്ചത്.
സംവാദ സംസ്കാരത്തിന്റെ ജ്വലിക്കുന്ന സാന്നിദ്ധ്യമാക്കി തീർക്കാനാവുംവിധം സംഘട്ടന സംസ്കാരത്തിന്റെ ജീർണ്ണാവശിഷ്ടങ്ങളോട് ധീരമായി വിട ചോദിക്കാനുള്ള ആർജ്ജവമാണ് പാലക്കാട്ടെ ക്യാമ്പസുകളെ വിദ്യാർഥികൾ കാണിച്ചതെന്ന് എസ് എൻ ജി എസ് പട്ടാമ്പി കോളേജ് പൂർവവിദ്യാത്ഥിയും പാലക്കാട് ജില്ലാ കമ്മറ്റിയുടെ മുൻ പ്രസിഡന്റ്റുമായ ഫൈസൽ ബാഹസ്സൻ പറഞ്ഞു. ജനാധിപത്യത്തിന്റെ പരീശിലന കളരിയായി മാറേണ്ട ക്ലാസ്സ് മുറികളെ ഏകാധിപത്യത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും നിലമാക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾ ദയനീയമായി ഏറ്റ് വാങ്ങേണ്ടി വന്നതെന്ന് ജില്ലാ പ്രഡിഡന്റ് ശിഹാബ് കരിമ്പാറ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ബാത്ഹ ലൂഹ ഹാളിൽ ചേർന്ന ആഘോഷ സംഗമം സെൻട്രൽ ഭാരവാഹിയും ജില്ലയിലെ മുതിർന്ന അംഗവുമായ മുഹമ്മദ് അലി മണ്ണാർക്കാട് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം,നാഷണൽ സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പൻ,സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, മുസ്തഫ വി എം, നിയുകത ജില്ല ഭാരവാഹികളായ മനേഷ് ആഴിച്ചിറ, ഷഹീർ കൊട്ടക്കാട്ടിൽ,ജോസ് ജോർജ്,അനസ് കൂട്ടുപാത,നിഹാസ്,ബാബു പട്ടാമ്പി, അൻസാർ പള്ളിക്കര,ഫാസിൽ,ഹാഷിം സുലൈമാൻ,നുഫൈൽ പുളിക്കൽ,മുഹമ്മദാലി പെരുവെമ്പ്, ബെന്നി പൊൻപാറ, അബ്ദുറഹ്മാൻ പി, അബ്ദുറഹ്മാൻ തേങ്കുറുശ്ശി,മസ്താൻ മുഹമ്മദ്, മൊയ്ദു മണ്ണാർക്കാട് , ഷാജഹാൻ സലിം, അഫ്സൽ, അബുതാഹിർ, സുൾഫിക്കർ എന്നിവർ പങ്കെടുത്തു. റഫീഖ് പട്ടാമ്പി യോഗത്തിൽ നന്ദി പറഞ്ഞു
![]()
