റിയാദ് : സൗദിയിലേക്ക് നിക്ഷേപകർക്കായുള്ള സന്ദർശകൻ വിസ ഇനി എല്ലാ രാജ്യക്കാർക്കും അനുവദിക്കും.വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയും സംയുക്തമായാണ് വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. നിലവിൽ ഏതാനും രാജ്യങ്ങളിലിൽ ഉള്ളവർക്ക് മാത്രമായിരിന്നു വിസ ലഭ്യമായിരുന്നത്.
സൗദിയുടെ ഏകീകൃത വിസ പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി വിസക്കായി ഏതു രാജ്യത്തു നിന്നും അപേക്ഷിക്കാം.സൗദി വിഷൻ 2030 ന്റെ ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ രാജ്യത്തെ മുൻ നിര നിക്ഷേപ ശക്തിയാക്കാൻ ഇതു വഴി സാഹചര്യം ഒരുങ്ങുമെന്നു മന്ത്രാലയം അഭിപ്രായപ്പെട്ടു.
![]()
