റിയാദ്: ഗാസയിൽ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രയിൽ മന്ത്രിയുടെ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രിയെ ഉടൻ സർക്കാരിൽ നിന്ന് പിരിച്ചുവിടണം. പിരിച്ചുവിടുന്നതിന് പകരം മന്ത്രിസഭാംഗത്വം മരവിപ്പിക്കുന്നത് ഇസ്രായേൽ ഗവൺമെൻറിൻറ മാനുഷികവും ധാർമികവും മതപരവും നിയമപരവുമായ എല്ലാ മൂല്യങ്ങളോടുമുള്ള അവജ്ഞയുടെ പാരമ്യമാണെന്നും വിദേശകാര്യാലയം കുറ്റപ്പെടുത്തി
![]()
