ദുബായ് :യുഎ ഇ പതാകദിനം ആചരിച്ചു.രാജ്യത്തിൻറെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ മൂന്നിന് അധികാരമേറ്റതിന്റെ സ്മരണാർഥമാണ് യു എ ഇ പതാകദിനം ആചരിക്കുന്നത്. രാജ്യം പതാക ദിനം ആചരിക്കുമ്പോൾ എല്ലാ ജനങ്ങളും പങ്കാളികളാവണമെന്നു ഭരണാധികാരി അഭ്യർത്ഥിച്ചിരുന്നു.2013-ൽ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പതാക ദിനം ആരംഭിച്ചതിന് ശേഷം, എല്ലാ നവംബർ 3-നും യു.എ.ഇ.യുടെ പതാക ദിനമാണ് ആഘോഷിക്കുന്നത്.യു എ ഇ പ്രസിഡന്റ്,ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിക്കൊപ്പം ഖസർ അൽ ഹോസ്നിൽ പതാക ഉയർത്തുന്ന ചിത്രം എക്സിൽ പങ്കുവച്ചു. “പതാക ദിനത്തിൽ, രാജ്യത്തിന്റെ അഭിമാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായ യുഎഇ പതാക ഉയർത്താൻ ഞങ്ങൾ ഐക്യത്തോടെ നിലകൊള്ളുന്നു. ഈ അവസരത്തെ അടയാളപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ച് ചേരുമ്പോൾ, ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള അടുത്ത തലമുറയുടെ കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ട് എന്ന്,” പ്രസിഡന്റ് എഴുതി.
![]()
