വേൾഡ് മലയാളി കൗൺസിൽ യു എ ഇ റെഡ് ക്രെസന്റിന് ധനസഹായം കൈമാറി
ഷാർജ:വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച മുപ്പതിനായിരം ദിർഹം (6.8 ലക്ഷം ഇന്ത്യൻ രൂപ) യു എ ഇ റെഡ് ക്രെസന്റിന്റെ ഷാർജ ഓഫീസിൽ കൈമാറി.
മേഖലയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ജനങ്ങൾക്കായി ഭക്ഷണം, മരുന്ന്, കുട്ടികൾക്കും അമ്മമാർക്കും വൃദ്ധർക്കും അത്യാവശ്യമായി ഉപകാരപ്പെടുന്ന സാധന സാമഗ്രികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും, ഏറ്റവും അനോയോജ്യം പണം നൽകുന്നതായിരിക്കും എന്ന നിലപാടിൽ ഡബ്ള്യൂ എം സി എത്തിച്ചേരുകയായിരുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.വേൾഡ് മലയാളി കൗൺസിൽ യു എ ഇ റെഡ് ക്രെസന്റിന് ധനസഹായം കൈമാറി
![]()
