റിയാദ് : പ്രവാസി എഴുത്തുകാരിയും അധ്യാപികയുമായ നിഖില സമീറിന്റെ ഓർമ്മ കുറിപ്പുകളുടെ സമാഹരമായ “വൈദ്യേഴ്സ് മൻസിൽ” ഇന്ന്(നവംബർ 3) ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വൈകിട്ട് 6 മണിക്ക് പ്രകാശനം ചെയ്യും.ഹരിതം ബുക്സ് ആണ് പ്രസാധകർ.
സാഹിത്യ അക്കാദമി പുരസ്ക്കര ജേതാവും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാര ജേതാവുമായ ജേക്കബ് എബ്രഹാം പ്രകാശന കർമ്മം നിർവ്വഹിക്കും. എഴുത്തുകാരി ഗീത മോഹൻ പുസ്തകം ഏറ്റു വാങ്ങും.ചടങ്ങിന് വെള്ളിയോടൻ സ്വാഗതം പറയും.
ഹരിതം ബുക്സ് എം ഡി പ്രതാപൻ തായാട്ട് ആമുഖം പ്രഭാഷണം നടത്തും.എഴുത്തുകാരനും പ്രാസംഗികനുമായ പി കെ അനിൽ കുമാർ പുസ്തകം പരിചയപെടുത്തും. സാജിദ അബ്ദുൽ റഹ്മാൻ, സബീന എം സാലി എന്നിവർ ആശംസകൾ അർപ്പിക്കും. നിഖില സമീർ നന്ദി പറയും.അമേയ, നീയും നിലാവും എന്നി കവിത സമാഹാരങ്ങൾ നിഖിലയുടെ സാഹിത്യ സൃഷ്ടികൾ ആണ്. ആദ്യ പുസ്തകമായ അമേയയുടെ രണ്ടാം പതിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട്.
![]()
