റിയാദ്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ശുമൈസി കിംഗ് സൗദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 3ന് വെള്ളി രാവിലെ 8 മണി മുതൽ 3 മണി വരെ ശുമേസി ആശുപത്രിയിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 0505253175, 0541716358 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
![]()
