റിയാദ്. കെപിസിസി യുടെയും ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെയും നിർദ്ദേശം അനുസരിച്ചു ഒ.ഐ.സി.സി. ഇടുക്കി ജില്ലാ കമ്മറ്റിയും മെംബെർഷിപ് വിതരണം പൂർത്തിയാക്കി.ബത്തയിലെ ലുഹാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിന്
പ്രസിഡൻ്റ് അബ്ദുൾ സലാം ഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് സലീംകളക്കര യോഗം ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ സംഘടന സംവിധാനം മെച്ചപെടുത്തുന്നതിനെ കുറിച്ചു
വിശദീകരിച്ചു.മെംബെർഷിപ് കാർഡ് വിതരണത്തിന്റെ ഔപചാരിക ഉത്ഘാടനം ഗ്ലോബൽ സെക്രട്ടറി റസാക്ക് പൂക്കോട്ടുo പാടം ഒഐസിസി സീനിയർ അംഗം ഷാജി മഠത്തിലിനു നൽകി കൊണ്ട് നിർവഹിച്ചു.ഒഐസിസി നേതാക്കളായ രഘുനാഥ് പറശ്ശിനിക്കടവ്,യഹിയ കൊടുങ്ങല്ലൂർ,സിദ്ധീക്ക് കല്ലൂപ്പറമ്പൻ, സജീർ പൂന്തുറ,സുരേഷ് ശങ്കർ,ബഷീർ കോട്ടയം,നാസർ ലെയ്സ്,നൗഷാദ് തൊടുപുഴ,ഷാജഹാൻ, നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന് ഷാജി മടത്തിൽ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
![]()
