മക്ക:ലോകം കണ്ട ഉരുക്ക് വനിത ഇന്ദിരയുടെ ഓർമ്മകളിൽ മക്ക ഒഐസിസി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴാമത് രക്തദാനക്യാമ്പ് മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയും ആയി ചേർന്ന് വിപുലമായി സഘടിപ്പിച്ചു. പാലസ്തീനിൽ അശാന്തിയുടെ നാളുകൾ ലോകം കാണുമ്പോൾ ഇന്ദിരയുടെ സാനിദ്ധ്യം ആർക്കും വിസ്മരിക്കുവാൻ കഴിയില്ല എന്നു രക്തദാന ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഷാനിയാസ് കുന്നികോടു അഭിപ്രായപെട്ടു.മക്ക കിങ് അബ്ദുള്ള ബ്ലെഡ് ബാങ്ക് മേധാവികൾ ആയ റായിദ് അൽ സഹറാണി, ഹമ്മാൻ അൽ ഹർബി, റെയിഡ് അൽ ഹലീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.മക്ക ഒഐസിസി ജെനറൽ സെക്രട്ടറി ഷാജി ചുനക്കരയുടെ നേതൃത്വത്തിൽ ഒഐസിസി കർമ്മ ഭടന്മാർ സാക്കിർ കൊടുവള്ളി,നിസാം കായംകുളം, ജെയിസ് സാഹിബ് ഓച്ചിറ,സലീം കണ്ണനംകുഴി,ഹബീബ് കോഴിക്കോട്,അനസ് തേവലക്കര,അൻവർ ഇടപ്പള്ളി, സുഹൈൽ പറമ്പിൽ,നൗഷാദ് ഇടക്കര, രയീഫ് കണ്ണൂർ,ഷംസ് പാലക്കാട്, മുബഷിർ അരിക്കോട്,വനിതാ കോഡിനേറ്റർ നിസാ നിസാമിൻ്റെ നേതൃത്വത്തിൽ ഹസീന ഷാ,ശബാന ഷാനിയാസ്, ജസീന അൻവർ,നിജി നിഷാദ്,അനീഷാ നിസാം,ഷീബ എന്നിവർ രക്തദാനം നൽകി പരിപാടിയിൽ പങ്കാളികൾ ആയി
![]()
