ആലപ്പുഴ:പത്രമില്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാനാവില്ലെന്നും സോഷ്യൽമീഡിയക്ക് പകരമായി പ്രിന്റ് മീഡിയയെ കാണാനാവില്ലന്നും മുൻ മന്ത്രി ജി സുധാകരൻ അഭിപ്രായപ്പെട്ടു.പത്രത്തിൽ അച്ചടിച്ചുവരുന്നത് ആധികാരിക രേഖയാണ്.പത്രം എഴുതിയാൽ എഴുതിയതാണ്.എന്നാൽ ടെലവിഷൻ മായാലോകത്തേക്കാണ് കൂട്ടി കൊണ്ടുപോകുന്നത്.പത്രവായനക്കൊപ്പം ഒരിക്കലും ഡിജിറ്റൽ വായന വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
![]()
