ഗസ്സയിലെ മരണസംഖ്യ എണ്ണായിരം കടന്നു. അൽ ഖുദ്സ് ആശുപത്രി ഒഴിയണമെന്ന ഇസ്രായേലിന്റെ ഭീഷണി തുടരുകയാണ്.ആശുപത്രി ഒഴിയുക അപ്രായോഗികമാണെന്ന് റെഡ് ക്രസന്റ് ഇസ്രായേലിനെ അറിയിച്ചു.പതിനായിരക്കണക്കിന് ആളുകളുടെ ആശ്രയമായ ആശപത്രിക്ക് അടുത്തു ബോംബ് വാർഷിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 ആയി. ഇതിനോടകം 8005 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.ഇതിൽ 3195 പേരും കുട്ടികളാണ്. 2019 മുതൽ ലോകത്താകെ സംഘർഷങ്ങളിൽ ഒരു വർഷം മൊത്തം കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ കുട്ടികൾ മാത്രം മൂന്നാഴ്ച കൊണ്ട് ഗസ്സിൽ കൊല്ലപ്പെട്ടെന്ന് സേവ് ദി ചിൽഡ്രൻ പറഞ്ഞു.
![]()
