മസ്കത്ത്: കെട്ടിടത്തിൽനിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു.നീരേറ്റുപുറം കയ്തവണ സതീഷ് (48) ആണ് ബർക്കകടുത്ത് റുസ്താഖിലെ വാദി മാവിൽ കെട്ടിടത്തുനിന്ന് വീണ് മരിച്ചത്.കെട്ടിട നിർമ്മാണ കമ്പനിയിൽ ഫോർമാനായിരുന്നു.
പിതാവ്: പരേതനായ ശശീധരൻ. ഭാര്യ: സുബിത സതീഷ്.മക്കൾ: ദേവ മാനവ്, ദേവതീർത്ഥ്.
ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
![]()
