തിരുവനന്തപുരം : ഒക്ടോബര്‍ 31 ചൊവ്വാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് കേരളത്തിലെ വിവിധയിടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായിട്ടുള്ള മുന്നറിയിപ്പ് ശബ്ദങ്ങളും,വൈബ്രേഷനും,മുന്നറിയിപ്പ് സന്ദേശങ്ങളുമായിരിക്കുമിവ.ദേശീയ ദുരന്ത നിവാരണ അതോറിറ്റി,കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്,സംസ്ഥാന,ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍, ജാഗ്രത നിര്‍ദേശങ്ങള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണമായാണിത്. അതുകൊണ്ട് ഫോണില്‍ അസാധാരണമായ ശബ്ദങ്ങളോ സന്ദേശങ്ങളോ വന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
![]()
