റിയാദ്: രണ്ടു ഇതിഹാസ താരങ്ങൾ ഒരേവേദിയിൽ സംഘമിച്ചു. ലോക ഫുട്ബാൾ മാന്ത്രികൻ ക്രിസ്ത്യാനോ റൊണാൾഡോയും ഇന്ത്യൻ ചലച്ചിത്ര വിസ്മയം സൽമാൻ ഖാനുമാണ് റിയാദിലെ ഒരുവേദിയിൽ സംഘമിച്ചതു. റിയാദ് സീസന്റെ ഭാഗമായുള്ള പരിപാടിയിലാണ് രണ്ടു താരങ്ങളും ഒന്നിച്ചത്. സൗദിയിലെ അൽ നസ്സർ ടീമിന് വേണ്ടി കളിക്കുന്ന റൊണാൾഡോ മാസങ്ങളായി സൗദിയിൽ ആണ്. കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാൻ റിയാദിൽ എത്തിയത്. സൗദിയിൽ ഏറെ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രം താരം കൂടിയാണ് സൽമാൻ ഖാൻ. കഴിഞ്ഞ റിയാദ് സീസണിലും സൽമാൻ ഖാൻ വേദിയെ ഇളക്കി മറിച്ചിരുന്നു. ലക്ഷകണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന റിയാദ് സീസൺ മുൻ വർഷങ്ങളിൽ നിന്ന് വേറിട്ട അനുഭവമായിരിക്കുമെന്നു സംഘാടകർ പറഞ്ഞു.
![]()
