ഗാസ: രണ്ടു ദിവസമായി പുറംലോകവുമായി ബന്ധമില്ലാതിരുന്ന ഗാസയിൽ ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചു. ഇസ്രായേൽ നടത്തിയ കരയുദ്ധത്തിലാണ് ഗാസയിൽ ഇന്റർനെറ്റ്, വൈദ്യുതി സംവിധാനങ്ങൾ തകർന്നത്. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും തടയപ്പെട്ടതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്റർനെറ്റ് സേവനം പുനർസ്ഥാപിച്ചതായി നെറ്റ്ബ്ലോക്കിനെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ നിലവിൽ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകരും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചു.
![]()
