ഹായിൽ: ബെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. ഹബീബ് മെഡിക്കൽ സെന്റർ സ്പോൺസർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉൾപ്പെടെയുള്ള മെമ്പർഷിപ്പ് വിതരണോൽഘാടനം ഹബീബ് മെഡിക്കൽ സെന്റർ എം ഡി നിസാം പറക്കോട്ട് ബെസ്റ്റ് വേ മെമ്പർ റജീസ് ഇരിട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
സത്താർ പുന്നാടിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഹായിലിലെ സാമൂഹിക പ്രവർത്തകനും ഒഐസിസി പ്രതിനിധിയുമായ ചാൻസാ റഹ്മാൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വിശിഷ്ട അതിഥികളായി ഹായിൽ കെഎംസിസി പ്രതിനിധി ബാപ്പു എസ്റ്റേറ്റ് മുക്ക്, ഹബീബ് മെഡിക്കൽ സെന്റർ പ്രതിനിധി ബഷീർ മാള, മാതൃഭൂമി ചാനൽ എഡിറ്റർ ജാഫറലി പാറക്കോടും സംസാരിച്ചു. തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഡോക്ടർ അരവിന്ദ് ജി ശിവൻ നേതൃത്വം നൽകി. റജീസ് ഇരിട്ടി സ്വാഗതവും അസ്കർ കാസർഗോഡ് നന്ദിയും പറഞ്ഞു.
![]()
