റിയാദ് : റോയൽ ക്രിക്കറ്റ് ക്ലബ് ജനറൽ ബോഡി യോഗവും കുടുംബസംഗമവും ഒക്ടോബർ 26 നു സുലയ് ഇസ്ത്രാഹയിൽ വെച്ച് നടന്നു.യോഗത്തിൽ ഷഫീഖ് പാറയിൽ സ്വാഗതവും നാസർ ചേലേമ്പ്ര അധ്യക്ഷതയും വഹിച്ചു. ഷിയാസ് ഹസ്സൻ യോഗം ഉദ്ഘാടനം ചെയ്തു.വരുൺ കണ്ണൂർ നന്ദി രേഖപ്പെടുത്തി.
അഡ്മിൻ പാനൽ അംഗങ്ങളായ ഷാനവാസ് , അഫാസ് , മൻസൂർ , നൗഷാദ് , ജിതേഷ് , ഷറഫലി , ഷിനാസ് , വിഘ്നേശ് എന്നിവർ ആശംസകൾ രേഖപ്പെടുത്തി.
തുടന്ന് റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ 2022/23 സീസണിലെ മികച്ച താരങ്ങളായ മൻസൂർ , അഫാസ് , ജിതേഷ് , ഷിനാസ് , ബാസിൽ , അലി , നൗഷാദ് വി കെ , റൂഹുൽ അമീൻ, നിസാർ , ഷാനവാസ് , പ്രസൂൺ , ഷഫീഖ് , ദിൽറാഷ് , അസീബ് , നസീം , ആദിൽ , നിസാം , നിയാസ് , ഷറഫലി എന്നിവരെ യോഗത്തിൽ ആദരിച്ചു. റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ മുതിർന്ന താരങ്ങളായ നാസർ ചേലേമ്പ്ര , നൗഷാദ് ചേലേമ്പ്ര , ഷിയാസ് ഹസ്സൻ എന്നിവരെ പ്രേത്യേകമായി ആദരിച്ചു.
തുടർന്നു നടന്ന പുതിയ കമ്മിറ്റി രൂപീകരണത്തിൽ ടീം മാനേജറായി നാസർ ചേലേമ്പ്ര , അസിസ്റ്റന്റ് മാനേജറായി ഷാനവാസ് , സെക്രട്ടറി ഷഫീഖ് പാറയിൽ , ട്രെഷറർ ഷിയാസ് ഹസ്സൻ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്നു നടന്ന കുടുംബസംഗമ കലാകായിക പരിപാടികൾക്ക് റോയലിന്റെ മുഴുവൻ അംഗങ്ങളും കുടുംബങ്ങളും നേതൃത്വം നൽകി.
![]()
