തിരുവനന്തപുരം: തന്റെ പ്രസംഗത്തി ലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് ഒന്നും പറയാനില്ലെന്ന് ശശി തരൂര്‍ എം പി
കോഴിക്കോട്ടെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലെ വിവാദമായ പ്രസംഗത്തിന് വിശദീകരണമായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്.
![]()
