റിയാദ് :ഗ്ലോബൽ കമ്മിറ്റി തീരുമാന പ്രകാരം മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഒ ഐ സി സി ആലപ്പുഴ ജില്ലാകമ്മിറ്റി നിലവിൽ വന്നു.
മലാസ് അൽമാസ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന തെരഞ്ഞെടുപ്പു കൺവൻഷനിൽ സമവായത്തിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭരണാധികാരികളായ സിദ്ധിഖ് കല്ലൂപ്പറമ്പൻ, അബ്ദുളള വല്ലാഞ്ചിറ, മജീദ് ചിങ്ങോലി എന്നിവരുടെ നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സുഗതൻ നൂറനാട്, ജനറൽസെക്രട്ടറി നൗഷാദ് കറ്റാനം , ജലീൽ ആലപ്പുഴ തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള അഭിനന്ദിച്ചു പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥൻ (പ്രസിഡന്റ്), ഷബീർ വരിക്കപ്പള്ളി (ജനറൽ സെക്രട്ടറി, സംഘടന ചുമതല), ബിജു വെൺമണി (ഖജാൻജി),
അബ്ദുൽ വാഹിദ്, സജീവ് വള്ളികുന്നം, റഫീക്ക് വെട്ടിയാർ (വൈസ് പ്രസിഡൻറുമാർ), ജോമോൻ കറ്റാനം, അനീഷ് ഖാൻ (ജനറൽ സെക്രട്ടറിമാർ), നസ്സറുദ്ദീൻ വി ജെ (മീഡിയ കൺവീനർ), കമറുദ്ദീൻ താമരക്കുളം, ഹാഷിം ചിയാംവെളി, ജയമോൻ, അറാഫത്ത്, ആഘോഷ് ശശി, വർഗീസ് ബേബി (സെക്രട്ടറിമാർ), അനീസ് കാർത്തികപ്പള്ളി (ജോയിന്റ് ഖജാൻജി), സെൻട്രൽ കൗൺസിൽ അംഗങ്ങൾ ആയി മജീദ് ചിങ്ങോലി,സുഗതൻ നൂറനാട്, ഷാജി സോണ, നൗഷാദ് കറ്റാനം, സജീവ് വള്ളികുന്നം, ബിജു വെൺമണി, സന്തോഷ് വിളയിൽ, സെയ്ഫ് കായംകുളം, ഷിബു ഉസ്മാൻ എന്നിവരെയും ജില്ലാ നിർവാഹക സമിതി അംഗങ്ങളായി ജലീൽ ആലപ്പുഴ, മുജീബ് കായംകുളം, അഷ്റഫ് കായംകുളം, ജയിംസ് മാങ്കാംകുഴി,ജോബിൻ, സുരേഷ്, ഇസ്ഹാഖ് ലവ് ഷോർ, സന്തോഷ് ആലപ്പുഴ, സിജു പീറ്റർ, സാബു പി ജോർജ്,ഷിബിൻ സലീം, യു സലീം, സണ്ണി അലക്സ്, മനു മാവേലിക്കര, ഷൈജു നമ്പലശ്ശേരി, കാശിഫുദ്ദീൻ,ആഷിക് മുഹമ്മദ് , ദാസൻ യോഹന്നാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
