ദോഹ:കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറുന്നതിന് വേണ്ടിയുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇ-സേവന പട്ടികയിൽ പുതിയ സൗകര്യം ഒരുക്കിയത് അറിയിച്ചത്.
തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും താമസക്കാരായവർക്ക് തന്നെ തൊഴിൽ നൽകാനും ഇത് പ്രകാരം വേഗത്തിൽ കഴിയുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ നിർദേശം.
![]()
