ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം മുൻ കാല പ്രിയദർശിനികൾച്ചറൽ ഫോറം ഭാരവാഹിയും ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി രക്ഷാധികാരിയുമായ ബാബു വളക്കരപാടം ജോയിന്റ് സെക്രട്ടറി മുഹമ്മദ് അലി പുളിങ്കാവിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
ഖസിം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സക്കീർ പത്തറ മുഖ്യപ്രഭാഷണം നടത്തി. സജി ജോബ് തോമസ്, പി.പി.എം അശ്റഫ് കോഴിക്കോട്, സക്കീർ കുറ്റിപ്പുറം, ഒ.ഐ.സി.സി ഫൈസിയ ഏരിയ പ്രസിഡന്റ് സലൂബ് എന്നിവർ സംസാരിച്ചു. അബ്ദുറഹിമാൻ കാപ്പാട്, റഹീം കണ്ണൂർ, സനോജ് പത്തിരിയാൽ, അനസ് തിരു പനന്തപൂരം, സുബൈർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി പ്രമോദ് പുതുപ്പള്ളി സ്വഗതവും ട്രഷറർ അസീസ് കണ്ണൂർ നന്ദിയും പറഞ്ഞു.
![]()
