എറണാകുളം: ‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ട് കുര്യാക്കോസ്. ചിത്രം ഫോട്ടോഷോപ്പാണെന്നും ചിത്രത്തിന് പിന്നിൽ ഡിജിറ്റൽ തിരക്കഥയാണെന്നും കുര്യാക്കോസ് ഫേസ് ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം ഇതാണ് എന്ന് പറഞ്ഞിട്ടാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം പറന്നു നടക്കുന്നത്. അതിന്റെ സത്യാവസ്ഥ പറയുക മാത്രമല്ല കുര്യാക്കോസ് അതിന്റെ ഡിജിറ്റൽ എഡിറ്റിങ് വിഡിയോയും ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകളിലായതിനാൽ മമ്മൂട്ടി ഈ ചിത്രത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ചിരയുന്ന ഫാന്‍സുകാർക്ക് പുതിയ ഡിജിറ്റൽ എഡിറ്റിങ് ചിത്രം ഏറെ സമ്മർദ്ദമുണ്ടാക്കിയതായി സമൂഹ മാധ്യമങ്ങൾ പറയുന്നു.
![]()
