കാസർഗോഡ്: ജിദ്ദയിലെ നവോദയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ മരണപെട്ടു. കാസർഗോഡ് രാജപുരം ചർച്ചിന് സമീപം പുല്ലാഴിയിൽ ജാക്സൺ മാർക്കോസ് (31) ആണ് മരിച്ചത്.
അർബുദ രോഗ ലക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസം ജിദ്ദയിൽ ചികിൽസ തേടിയ ജാക്സൺ തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുകയായിരുന്നു. നാല് മാസം മുൻപ് നാട്ടിൽ എത്തിയ ഇദ്ദേഹം ചികിത്സയിൽ തുടരുന്നതിനിടയിൽ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. അഞ്ച് വർഷത്തോളമായി ശറഫിയ അബീർ ഗ്രൂപ്പിൽ പ്രൊജക്റ്റ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: മാർക്കോസ് ചാക്കോ, മാതാവ്: ത്രേസ്യാമ്മ മാർക്കോസ്, ഭാര്യ: മോബി ജാക്സൺ. മക്കൾ: മറിസാ മാർക്കോസ്, ജോബ് മാർക്കോസ്. സംസ്ക്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് ശേഷം 2:30 ന് രാജപുരം ഫെറോന തിരുകുടുംബ ദേവാലയത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.
![]()
