ന്യൂഡൽഹി : അന്തർ വാഹിനിയുമായി ബന്ധപ്പെട്ട ചാരവൃത്തി കേസിൽ ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചു ഖത്തറിലെ പ്രഥമ കോടതി.
ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്.ഖത്തറിലെ ഒരു സ്വകാര്യ പ്രതിരോധ കമ്പനിയിലെ ജീവനക്കാരായ ഇവർ 2022 മുതൽ ഇവർ തടവിലാണ് ഉള്ളത്.
ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
വിശദമായ വിധിക്കായി കാത്തിരിക്കുകയാണ് വിദേശ കാര്യ മന്ത്രാലയം.കേസിന്റെ എല്ലാ വശങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണന്നു പത്രക്കുറിപ്പിൽ പറയുന്നു.
![]()
