ബഹ്റൈൻ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ അൽ റാബിഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലേ 8 മണി മുതൽ മനാമ അൽ റാബീഹ് ഹോസ്പിറ്റലിൽ വെച്ച് നടക്കും.കായംകുളം പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികളിൽ വർദ്ദിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തു സംഘടന നടത്തുന്ന ആരോഗ്യ ബോധവത്കരണ കാമ്പായിൻ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. സംഘടനയുടെ മൂന്നാമത് മെഡിക്കൽ ക്യാമ്പ് ആണിത്.ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുവാൻ അനിൽ ഐസക് 34366005, ജയേഷ് താന്നിക്കൽ 38424533, തോമസ് ഫിലിപ്പ് 39384959, അനസ് റഹിം 33874100 എന്നിവരെ ബന്ധപെടുക
![]()
