ദുബായ്:മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സി എച്ച് പുരസ്കാര സമർപ്പണവും ദുബായിൽ നടക്കുമെന്നു സി.എച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.‘റിഫ്ലക്ഷൻ ഓൺ സി.എച്ച് എ കോമെമ്മൊറേഷൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി നവംബർ 12ന് ദുബായ് ഷെയ്ഖ് റാഷീദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30നാണ്.
സി.എച്ച് മുഹമ്മദ് കോയ തൻ്റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പൊതുജനങ്ങൾക്കും പുതുതലമുറക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. മികച്ച ഭരണാധികാരി,രാഷ്ട്രീയ നേതാവ്,എഴുത്തുകാരൻ,പരിഷ്കർത്താവ്,പത്ര പ്രവർത്തകൻ,വിദ്യാഭ്യാസ പരിഷ്കർത്താവ്,സാംസ്കാരിക നായകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പതിപ്പിച്ചയാളാണ് സി.എച്ച് എന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
പരിപാടിയോട് അനുബന്ധിച്ച് സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ പ്രഥമ പുരസ്കാരം പത്മശ്രീ എം.എ യൂസഫലിക്ക് സമ്മാനിക്കും. ജീവകാരുണ്യ തൊഴിൽ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം എം.എ യൂസഫലിക്ക് നൽകുന്നതെന്ന് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.സ്വദേശത്തും വിദേശത്തും യൂസഫലി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
![]()
