സൗദി അറേബ്യാ സ്വപ്ന പദ്ധതികളിലൊന്നായ റെഡ് സീ റിസോർട്ടിലെ ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു. റെഡ് സീ റിസോർട് സന്ദർശിക്കുന്നവർക്കുള്ള യാത്രകൾക്ക് ജല വിമാനങ്ങൾ ഉപയോഗിക്കാൻ ജല വിമാനത്തവിമാനങ്ങൾക്കുള്ള പ്രവർത്തന ലൈസൻസ് ആണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കഴിഞ്ഞ ആഴ്ച റിസോർട്ടിലേക്കുള്ള ജല വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം ജല വിമാനങ്ങൾ ഇറങ്ങുന്നതിനു പറന്നുയരുന്നതിനുമുള്ള ജല വിമാനത്താവള പ്രവർത്തന ലൈസൻസ് ലഭിച്ചത്. നിരവധി സന്ദർശകരെ പ്രതീക്ഷിക്കുന്ന റെഡ് സീ റിസോർട്ടിലെ ആദ്യ ജല വിമാനത്താവളം ഉമ്മഹാത് ദ്വീപിൽ പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
