മനാമ:ബഹറിനിൽ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ വിജയ ദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് സംഗീത സംവിധായകൻ ശരത്ത്.കാനു ഗാര്‍ഡനിലെ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ ബഹ്റൈൻ സമയം പുലർച്ചെ 4.30 ന് ചടങ്ങുകൾ ആരംഭിച്ചു.പ്രത്യേകമായി സജ്ജീകരിച്ച മണ്ഡപത്തിലിരുന്ന് അക്ഷര തളികയിൽ പരമ്പരാഗത രീതിയിൽ തന്നെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. ഒട്ടേറെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അറിവിന്റെ അദ്ഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി.ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.
![]()
