റിയാദ്: ഇന്ത്യ-സൗദി ബന്ധത്തില്‍ പ്രവാസികളുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്നു ഇന്ത്യന്‍ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെയും ബിസിനസ് പ്രമുഖരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ നാല് സാമ്പത്തിക പങ്കാളികളില്‍ ഒന്നാണ് സൗദി അറേബ്യ.രു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 52.75 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ പ്രധാന ഊര്‍ജ വിതരണക്കാരാണ് സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 2019ല്‍ രൂപീകരിച്ച ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ വഴി ഊര്‍ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സഹകരണം ശക്തമായി. വരും വര്‍ഷങ്ങളിലും ശക്തമായ ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ പിയൂഷ് ഗോയല്‍ ഏഴാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് (എഫ്ഐഐ) കോണ്‍ക്ലേവില്‍ പങ്കെടുത്ത ശേഷമാണ് എംബസിയിലെത്തിയത്. വൈകുന്നേരം എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ബിസിനസ് മീറ്റില്‍ എംഎ യൂസഫലി അടക്കമുള്ള സൗദിയിലെ ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍ സംബന്ധിച്ചു. ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിച്ചു. അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് അധ്യക്ഷത വഹിച്ചു.
സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്, വ്യവസായ ധാതു വിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ ഖുറയ്യിഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വാണിജ്യ-വ്യവസായ-സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തു. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് അല്‍സൗദ് രാജകുമാരന്,വാണിജ്യ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ കസാബി എന്നിവരുള്‍പ്പെടെ സൗദി അറേബ്യയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുണ്ട്.
![]()
