മക്ക: ഉംറ ഗ്രൂപ്പിൽ തീർത്ഥാടനത്തിന് വന്ന അസുഖ ബാധിധയായി കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ തിരുവന്തപുരം നെടുമങ്ങാട് സ്വദേശിയെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. ഒക്ടോബര് ആദ്യ വാരം മക്കയിൽ എത്തി ആദ്യ ഉംറ നിർവഹിച്ചു ശേഷം റൂമിൽ എത്തിയതിനു ശേഷം ബോധരഹിതയാവുകയായിരുന്നു. ശേഷം അജ്യാദ് എമർജൻസി ഹോസ്പിറ്റലിലും പിന്നീട കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഒരാഴ്ചത്തോളവും പിന്നീട വാർഡിലും തുടർന്ന അവർ ഇന്നലെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി.
ഇന്നലെ രാത്രി ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ ദമാമിൽ നിന്നും വന്ന ബന്ധു അനസിന്റെ കൂടെ യാത്ര തിരിച്ചു. യാത്ര, ഹോസ്പിറ്റൽ, രേഖകൾ എന്നിവയുടെ ഏകോപനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ അംഗവും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി നിർവഹിച്ചു.
രോഗികളാവുന്ന ആളുകളുടെ പരിചരണത്തിൽ ഉംറ ഗ്രുപ്പുകൾ കൂടുതൽ ജാഗ്രത പാലിക്കുകയും തിരികെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റ് മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നും അതിന്റെ ഏകോപനത്തിനും ഒരു മെഡിക്കൽ -കോ -ഓർഡിനേറ്റർ സംവിധാനം കൊണ്ടുവരികയും ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ഷമീം നരിക്കുനി ഓര്മപെടുത്തി.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിഹാരം കാണാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, റിയാദ് ഇന്ത്യൻ എംബസി, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എന്നിവക്ക് അദ്ദേഹം പരാതി നൽകി.
![]()
