അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ: എയർ ഇന്ത്യയുടെ സ്വകാര്യ വൽക്കരണം വിമാനങ്ങളുടെ കൃത്യ സമയം പാലിക്കൽ അടക്കമുള്ള കാര്യങ്ങളിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും പല കാര്യങ്ങളിലും ഇന്നും കാര്യമായ പുരോഗതി ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്നു.
ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കുന്ന പ്രതിദിന റിപ്പോർട്ട് പ്രകാരം ഇന്നലെ (23-10 – 2023 ) എയർ ഇന്ത്യയുടെ ഓൺ ടൈം പെർഫോർമൻസ് വെറും 50% മാത്രമാണ്!
ഷെഡ്യൂൾ ചെയ്ത സമയം കഴിഞ്ഞ് 15 മിനുട്ടിനുള്ളിൽ വിമാനം പുറപ്പെടുന്നതിനെയൊ ഇറങ്ങുന്നതിനെയോ ആണ്. ഓൺ ടൈം പെർഫോമൻസായി പരിഗണിക്കുക.
അതേ സമയം ഇന്നലെ മറ്റു എയർലൈൻസുകളുടെ ഓൺ ടൈം പെർഫോമൻസ് 96.2% വരെയാണ്.
കഴിഞ്ഞ മാസം മോശം കാലാവസ്ഥയെ തുടർന്ന് ഇന്ത്യയിലെ എല്ലാ എയർലൈനുകളുടെയും പെർഫോർമൻസ് കുറവായിരുന്നു. എന്നാൽ ഇന്നലെ ഇത്തരം കാരണങ്ങൾ ഒന്നും ഇല്ലെന്നത് പ്രസ്താവ്യമാണ്.
എയർലൈനുകളുടെ വിശ്വാസതയും ഉപഭോക്താക്കളുടെ സംതൃപ്തിയും അളക്കുന്ന പ്രധാന അളവുകോലാണ് ഓൺ ടൈം പെർഫോർമൻസ് അഥവാ ഒ. ടി. പി.
![]()
