റിയാദ് :തിരൂർ സ്വദേശിനി റിയാദിൽ നിര്യാതയായി. തിരൂർ തലക്കടത്തൂർ മങ്ങാട്ടയിൽ നഫീസ (60) ആണ് മരിച്ചത്.
റിയാദിൽ മകളുമായി ഉംറ വിസയിൽ എത്തിയത് ആയിരുന്നു. ഇന്നലെ ഉംറ നിർവ്വഹിച്ചു റിയാദിൽ തിരിച്ചെത്തിയിരുന്നു.
അസ്വസ്ഥത തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഇഷ നമസ്ക്കാരനന്തരം റിയാദിൽ കബറടക്കം.
ഭർത്താവ് : മൊയ്തീൻ
മക്കൾ :നസീം ബാനു, സമീന, ഫരീദ, ജംഷിദ, സുമയ്യ, റഹ്മത്ത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മരുമകൻ ഫിറോസ്, പരേതയുടെ ഭർതൃ സഹോദരന്റെ മകൻ മഷ്ഹൂദ് എന്നിവർക്കൊപ്പം കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധിക്ക് തുവൂർ, ഉമർ സാഹിബ്, നവാസ് ഇബ്രാഹിം എന്നിവർ രംഗത്തുണ്ട്.
![]()
