റിയാദ് : ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയൽ റിയാദിലെത്തി.കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ മന്ത്രിയെ ഇന്ത്യൻ സ്ഥാനപതി ഡോ.സുഹൈൽ അജാസ് ഖാൻ സ്വീകരിച്ചു.റിയാദിൽ ഇന്നാരംഭിക്കുന്ന ഏഴാമത് ഫ്യൂഛർ ഇൻവെസ്റ്റിമെന്റ് ഇനിഷെയ്യേറ്റീവ് കോൺക്ലെവ് (എഫ് ഐ ഐ ) ൽ മന്ത്രി പങ്കെടുക്കും.
“അപകടത്തിൽ നിന്ന് അവസരത്തിലേക്ക്:പുതിയ വ്യാവസായിക നയ കാലഘട്ടത്തിൽ വളരുന്ന സാമ്പത്തിക തന്ത്രങ്ങൾ” എന്ന സെഷനിൽ സൗദി നിക്ഷേപ മന്ത്രിക്കൊപ്പം പിയൂഷ് ഗോയൽ സഹ അധ്യക്ഷനാവും.സൗദി ഊർജ്ജ വകുപ്പ് മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരൻ,വാണിജ്യ മന്ത്രി മജീദ് ബിൻ അബ്ദുല്ല അൽഖസബി,നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫലിഹ്,വ്യവസായ ധാതു വിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറായ്,പബ്ലിക് ഇൻവെസ്റ്റിമെന്റ് ഫണ്ട് ഗവർണർ യാസിർ റുമയ്യാൻ എന്നിവരുമായി കൂടി കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യൻ സമൂഹവുമായി ഇന്ന് വൈകുന്നേരം എംബസി ഓഡിറ്റോറിയത്തിൽ ആശയ വിനിമയം നടത്തും .
![]()
