തിരുവനന്തപുരം : വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തിനിരുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയായ ദേവരാഗത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്തു.അക്ഷര നൈവേദ്യം ഏറ്റുവാങ്ങാൻ നൂറുകണക്കിന് കുരുന്നുകൾ വിദ്യാലയത്തിൽ എത്തിയിരുന്നു. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങൾ മടങ്ങിയത്.
![]()
