റിയാദ് : പ്രവാസി എഴുത്തുകാരി നിഖില സമീറിന്റെ മൂന്നാമത്തെ പുസ്തകം ‘വൈദ്യേഴ്സ് മൻസിൽ’ കവർ പ്രകാശനം ഇന്ന് (24 ഒക്ടോബർ 2023 )
എഴുത്തുകാരിയും മാധ്യമ പ്രവർത്തകയും ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥയും ആയിരുന്ന കെ.എ.ബീന ഫേസ്ബുക് പേജിലൂടെ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6.30 (സൗദി സമയം -4.00,യു എ ഇ സമയം 5.00) നാണ് കവർ പ്രകാശനം നിർവ്വഹിക്കുന്നത്.
ഓർമ്മ കുറിപ്പുകളുടെ സമാഹാരമായ ‘വൈദ്യേഴ്സ് മൻസിൽ’ നവംബർ 3 നു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്യും.ഹരിതം ബുക്ക്സ് ആണ് പ്രസാധകർ.
കഴിഞ്ഞ റിയാദ് ,ഷാർജ പുസ്തകോത്സവങ്ങളിൽ നിഖിലയുടെ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്തിരുന്നു.അമേയ,നീയും നിലാവും വായനക്കാരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയ പുസ്തകങ്ങൾ ആണ്.
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിനിയായ നിഖില റിയാദിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകയും അദ്ധ്യാപികയുമാണ്.
ട്രാവൽ മേഖലയിലെ സംരംഭകൻ സമീർ പിച്ചനാട്ട് ആണ് ഭർത്താവ്.
ഫാത്തിമ സഹ്റ,സഹ്ല സമീർ ,സിമാം സമീർ എന്നിവർ മക്കളാണ്.
![]()
