റിയാദ്: റിയാദിലെ കൊട്ടാരക്കര താലൂക്കിലുള്ള പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയായ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള ഓണാഘോഷം, ഒപ്പം റിയാദ് പ്രവാസികളുടെ ഈ വർഷത്തെ അവസാനത്തെ ഓണവും കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വിജയകരമായി എക്സിറ്റ് 18 ഇൽ ഉള്ള സലാഹിയ ഇസ്ത്രയിൽ വച്ച് നടത്തപ്പെട്ടു.
വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിച്ച ആഘോഷത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങൾക്കൊപ്പം റിയാദിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രിയപ്പെട്ടവരും പങ്കെടുക്കുകയുണ്ടായി. കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കായിക കലാപരിപാടികൾ അരങ്ങേറി. പ്രസിഡണ്ട് അലക്സ് കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണിയുടെ നിര്യാണത്തിൽകൊട്ടാരക്കര പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. സാംസ്കാരിക, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖരായ ശിഹാബ് കൊട്ടുകാട്, സുലൈമാൻ വിഴിഞ്ഞം, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, സനൂപ് പയ്യന്നൂർ, നജീം കൊച്ചുകലങ്ങ്, ഷംനാദ് കരുനാഗപ്പള്ളി, ലത്തീഫ് തെച്ചി, അബ്ദുള്ള വല്ലാച്ചിറ,ഗഫൂർ കൊയിലാണ്ടി, സലിം വാലാലപ്പുഴ, ബഷീർ കോട്ടയം, സുധീർകുമ്മിൽ, ഡോക്ടർ ജയചന്ദ്രൻ, റാഫി പാങ്ങോട്, സലിം അർത്തിയിൽ, സലീം കളക്കര, മജീദ്, ഷുക്കൂർ ആലുവ, സജിൻ നിഷാൻ, മണികണ്ഠൻ, റസൽ മഠത്തിപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സജു മത്തായി,റിയാദ് ഫസലുദ്ദീൻ, ഷൈൻ ദേവ്,ജെറോം മാത്യു, അലക്സാണ്ടർ, ഷൈജു സക്കറിയ,സജി ചെറിയാൻ, ജയൻ മാവിള, മോൻസി ജേക്കബ്, നൗഷാദ് കുന്നിക്കോട്, അഭിലാഷ് പണിക്കർ, വനിതാ വിഭാഗം മോലിഷ സജി, ജോജി ബിനോയ്, ജാൻസി പ്രഡിൻ, ലിജി ജോർജ്, ലിസ മറിയം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ബിനോയ് മത്തായി സ്വാഗതവും, ജിജിൻ ജോർജ് നന്ദിയും അറിയിച്ചു.
![]()
