ചെന്നൈ : നടി ഗൗതമി ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. ഒക്ടോബർ 23 ന് അയച്ച കത്തിൽ പ്രൊഫഷണലയും, വ്യക്തിപരമായും താന്‍ നേരിട്ട പ്രതിസന്ധികളില്‍ പാര്‍ട്ടി പിന്തുണ ലഭിക്കാത്തതിനാലാണ് 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് ഗൗതമി വ്യക്തമാക്കുന്നത്. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയില്‍ ചേര്‍ന്നത്. ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണെന്നും പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും കത്തിൽ നടി പറയുന്നു
![]()
