നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി) വിവാഹിതനാവുന്നു. ടെലിവിഷൻ താരം ഗോപിക അനിലാണ് വധു. വിവാഹനിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്.
‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇക്കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നു. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം പതിയെ പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത് എന്ന് പോസ്റ്റിന് താഴെ ജിപി കുറിച്ചു.
പ്രമുഖ ചാനലിലെ ‘സ്വാന്തനം’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഗോപിക ഇപ്പോൾ. ഇതിന് മുൻപ് ബാലേട്ടൻ, മയിലാട്ടം, അകലെ, ശിവം എന്നീ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടുണ്ട്. അതേസമയം 2007 ൽ ആൽബങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ഗോവിന്ദ് ഡാഡി കൂള്‍, നത്തോലി ഒരു ചെറിയ മീനല്ല, പ്രേതം, വർഷം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
![]()
