തിരുവനന്തപുരം:മാത്യു കുഴല്നാടന് അറ്റന്ഷന് സീക്കിങ് സിന്‍ഡ്രോം എന്ന രോഗമാണെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം എം പി.
വേണ്ട ചികിത്സ കോണ്‍ഗ്രസ് നല്‍കണം, വേണമെങ്കില്‍ അതിനുള്ള കാശ് ഡി വൈ എഫ് ഐ കൊടുക്കാമെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.
കെ പി സി സി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴല്‍നാടന്റെ ലക്ഷ്യം.അതിനു വേണ്ടി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
![]()
