റിയാദ്: മലയാളികൂട്ടം സടാഫ്കോ റിയാദ് നാലാം വാർഷികവും ഓണാഘോഷവും ജനറൽ ബോഡിയും സുലൈ ലുലു ഇസ്തിറാഹായിൽ വെച്ച് നടന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും ഓണപ്പാട്ടുകളും ഓണക്കളികളും അരങ്ങേറി. അംഗങ്ങൾക്ക് പുറമെ സമൂഹത്തിലെ നിരവധി പേർ പങ്കെടുത്ത ആഘോഷപരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനറൽ ബോഡി തീരുമാനപ്രകാരം നയീം പ്രസിഡണ്ട് ആയും, ഷഫീഖ് സെക്രട്ടറിയായും ഒമ്പത് അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു..
തുടർന്ന് നടന്ന ആഘോഷ പരിപാടികൾ കുട്ടികൾ കേക്ക് മുറിച്ചു തുടക്കം കുറിച്ചു. പൊതു യോഗത്തിനു അബ്ദുനാസർ ചെറുത്തിൽ അധ്യക്ഷത വാഹിച്ചു. ഉണർവ്വ് കുടുംബ കൂട്ടായിമ കാരണവർ നാസർ വണ്ടൂർ യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശിഹാബ് ഒതുക്കുങ്ങൾ, ഇസ്മായിൽ ന്യൂസ് 24 റിയാദ്, ജോൺസൺ പി.എം.എഫ്, റസൽ പി.എം.എഫ്, ഷാജഹാൻ പി.എം.എഫ്, അനസ് കരൂപ്പടന്ന, അസൈനാർ ഒബയാർ, റഷീദ് മീന സൂപ്പർമാർക്കറ്റ്, അരുൺ ജോയ്, ഹബീബ് ഓമാനൂർ, മജീദ് ന്യൂസ്16 എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കായിക പരിപാടിക്ക് മുൻ പ്രസിഡണ്ട് ജംഷാദ്, ജലീൽ, നസുഹ്, അനസ്, ഹർഷിദ്, ഫാസിൽ, നയീം, സലാം എന്നിവർ നേതൃത്വം നൽകി.
വടംവലി മത്സരം, സുന്ദരിക്ക് പൊട്ട് തൊടൽ തുടങ്ങിയ വിനോദപരിപാടികളും അരങ്ങേറി. മുത്തലിബ് കാലിക്കറ്റ് നയിച്ച കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. നൗഫൽ വടകര, പവിത്രൻ കണ്ണൂർ, ആൻഡ്രിയ ജോൺസൺ, അബിനന്ത ബാബു, റഫീഖ്, എന്നിവരുടെ ഗാനമേളയും, ഫാത്തിമ റിന & അൽവീന ചിന്നു എന്നിവർ ഡാൻസും അവതരിപ്പിച്ചു.
ചടങ്ങിൽ പ്രോഗ്രാമിന്റെ കൂപ്പൺ ഏറ്റവും കൂടുതൽ വിറ്റ വ്യക്തിക്ക് ന്യൂസ് 16 ന്റെ ഉപഹാരം നൽകി. ഷെബി മൻസൂർ അവതാരിക ആയിരുന്നു.
![]()
