തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബർ നാലിന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അറിയിച്ചു. ഈ മാസം 20ന് തുറമുഖത്തിന്റെ പേര് പ്രഖ്യാപിക്കും. ലോഗോയും അന്ന് പ്രകാശനം ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ചൈനയിൽ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ആദ്യ കപ്പലിന്റെ യാത്ര. ഒക്ടോബർ നാലിന് വൈകിട്ട് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കും.
തുറമുഖത്തിനായി നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായതായും ബർത്ത് നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ കപ്പൽ ഒക്ടോബർ 28 നും നവംബര്‍ 11, 14 തീയ്യതികളിൽ മറ്റ് കപ്പലുകളും എത്തും.
![]()
