ദോഹ :ഖത്തറിൽ കഴിഞ്ഞ 7 വർഷത്തിലേറെയായി നാടൻപാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്ന കൈതോല നാടൻപാട്ട് സംഘം ഈ ഓണക്കാലത്തെ വരവേൽക്കാൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തെ ഉൾകൊള്ളിച്ചുക്കൊണ്ട് തങ്ങളുടെ പുതിയ വേഷ പകർച്ചയുടെ പ്രകാശനം ഖത്തർ റേഡിയോ സുനോ 91.7 FM ൽ വച്ചു ICBF പ്രസിഡന്റ് ഷാനവാസ് ബാവയും, കേരള ലോക സഭ മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ദോഹ ആർട്സ് ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസും ചേർന്ന് നിർവഹിച്ചു. ചടങ്ങിന് മാറ്റു കൂട്ടാനായി കൈതോല ടീം അംഗങ്ങളുടെ ഓണം സ്പെഷ്യൽ നാടൻ പാട്ടുകളും ഉണ്ടായിരുന്നു. ഈ ഓണക്കാലത്തെ വരവേറ്റ് കൊണ്ട് ജോജു ലൗവേർസ് ക്ലബ് ഖത്തർ സംഘടിപ്പിച്ച ഓണനിലാവ്
2023 വേദിയിൽ വച്ചു സിനിമ താരം സനുഷയ്ക്ക് പുതിയ ജേഴ്സി കൈ മാറി.
![]()
