1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്.
ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ സംഗീതദിനം ആഘോഷിക്കുന്നു.
സംഗീതം ദേശ ഭാഷ ജാതി മത വര്‍ണ്ണ ലിംഗ ഭേദമെന്യേ ഏവരുടെയും മനസ്സില്‍ ആനന്ദം ഉണ്ടാക്കുന്നു .
ഈശ്വരന്റെ വരദാനമാണ് സംഗീതം എന്നും അത് വേദനയെ പോലും വേദാന്തമാക്കുന്ന ഒന്നാണെന്നും എഴുതിയ യൂസഫലി കേച്ചേരിയുടെ വാക്കുകള്‍ എത്ര അര്‍ത്ഥസമ്പൂര്‍ണ്ണമാണ്
.ശ്രോതാക്കളില്‍ സന്തോഷവും സങ്കടവും ഉണ്ടാക്കാനും മനസ്സിനു ശാന്തിയും സമാധാനവും നല്‍കാനും, ഉറങ്ങികിടക്കുന്ന പ്രണയത്തെ ഉണര്‍ത്താനും , പിരിമുറുക്കങ്ങള്‍ അകറ്റാനും ശക്തിയുള്ള ഒന്നാണ് സംഗീതം .
മഴ പെയ്യിക്കാനും രോഗം അകറ്റാനും വരെ സംഗീതത്തിനു കഴിവുണ്ട് .
സംഗീതം നല്കുന്ന ആനന്ദം മറ്റൊന്നിനും നല്‍കാനാവില്ല .
ലോക സംഗീതത്തില്‍ ഭാരതീയ സംഗീതത്തിനു വളരെ മഹത്തായ സ്ഥാനമാണ് ഉള്ളത് .ലോകത്തിന്റെ നിറുകയില്‍ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും.
നമ്മുടെ പ്രപഞ്ചത്തിന്റെ ഓരോ സ്പന്ദനത്തിലും സംഗീതത്തിന്റെ ഒരംശം ഉണ്ട്. നമ്മുടെ ഓരോ നാഡിഞെരബിലും സംഗീതത്തിന്റെ തലോടല്‍ ഉണ്ടെന്നുള്ളതാണ് സത്യം.
പ്രതിസന്ധികളിൽ നിന്ന്, നിരാശകളിൽ നിന്ന്, ഒറ്റപ്പെടലിൻ്റെ മനംമടുപ്പിൽ നിന്ന് മോചനം നേടാൻ സംഗീതത്തേക്കാൾ മികച്ചൊരു മരുന്നില്ല.
മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘർഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്ക്കരിക്കാൻ സാധിക്കും.
മധുവായ് , കുളിരായ് , മനസ്സിനു തണുവായ്
നോവുന്ന നെഞ്ചിനു സാന്ത്വനമായ് …
ലയമായ് , സ്വരമായ് , ശ്രുതിമധുരവുമായ്
പ്രണയത്തിനാദ്യന്ത ഭാവനയായ് നിറഞ്ഞു നിൽക്കുന്ന സംഗീതം.
എല്ലാ സംഗീതോപാസകർക്കും.. സംഗീതാസ്വാദകർക്കും.. സംഗീതദിനാശംസകൾ
🎸🎸🎸
![]()
