മക്ക : കേരളത്തിൽ നിന്നും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റീ വഴി വന്ന തീർത്ഥാടകർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ഹാജിമാരുടെ താമസസ്ഥലമായ അസീസിയയിൽ വിവിധ കെട്ടിടങ്ങളിൽ ഘട്ടങ്ങളായി നടന്ന ക്ലാസ്സിൽ ആയിരത്തോളം പേർ പങ്കെടുത്തു . നിർജലീകരണം, സൂര്യതാപം, മരുന്നുകളുടെ ഉപയോഗം, ജീവിത ശൈലീ രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, ചർമ്മ സംരക്ഷണം, വീഴ്ച, പേശി വേദന, ഭക്ഷണ ക്രമീകരണം, ഹജ്ജ് ചടങ്ങുകളിൽ പ്രത്യേക നിർദ്ദേശങ്ങൾ എന്നിവയെ പറ്റി വിശദീകരണം നൽകി.
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റീ സ്പെഷ്യൽ നോഡൽ ഓഫീസർ ജാഫർ മാലിക് ഐ.എ.എസ് ന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ കോ-ഓർഡിനേറ്ററും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്ലാസ് എടുത്തു. ഹജ്ജ് വോളന്റീർമാരായ ജൈസൽ, ഷഹർഷൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
![]()
