തിരുവനന്തപുരം:കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് യുപിഎസ്സി അംഗീകാരം നൽകി.
സംസ്ഥാനം നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്നാണ് കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് അന്തിമ പട്ടികയായി ഉന്നത തല സമിതി നിർദ്ദേശിച്ചത് . ഇവരിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു തീരുമാനിക്കാം . നിലവിലെ ഡിജിപി അനിൽ കാന്ത് ഈ മാസം വിരമിക്കുന്നതോടെയാകും പുതിയ പോലീസ് മേധാവി ചുമതലയേൽക്കുക.
അന്തിമ പട്ടികയിലെ മൂന്നുപേരിൽ ഫയർഫോഴ്സ് മേധാവി ദർവേസ് സാഹിബാണ് സീനിയോറിറ്റിയിൽ ഒന്നാമത്. ജയിൽ മേധാവിയാണ് കെ പത്മകുമാർ, ഹരിനാഥ് മിശ്ര നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറാണ് ഇദ്ദേഹം.
പാനലിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിധിൻ അഗർവാൾ സംസ്ഥാന സർവീസിലേകില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പാനൽ തെരഞ്ഞെടുത്തത്. ബിഎസ്എഫ് ഡയറക്ടർ ജനറലായി നിധിൻ അഗർവാളിനെ നേരത്തെ നിയമിച്ചിരുന്നു. ഇതോടെ നാലാമത്തെ പേരുകാരനായ ഹരിനാഥ മിശ്രയെ ഉൾപ്പെടുത്തി മൂന്നംഗ പാനൽ തെരഞ്ഞെടുക്കുകയായിരുന്നു.
![]()
